സ്വന്തം ലേഖകന്‍
പ്ലസ്ടുകാര്‍ക്ക് കരസേനയില്‍ അവസരം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു ജയിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുണ്ട്. അഞ്ചുവര്‍ഷ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ എന്‍ജിനിയറിങ് ബിരുദവും ലെഫ്രനന്‍റ് റാങ്കില്‍ പെമനന്‍റ് കമീഷനും നല്‍കും. യോഗ്യത ഫിസ്ക്സ്, കെമിസ്ട്രി, മാതതമാറ്റിക്സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ് ടു. പ്രായം 2000 ജൂലൈ ഒന്നിനും 2003 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍. മന:ശാസ്ത്രപരീക്ഷ, ഗ്രുപ്പ് ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞൈടുപ്പ്. ഭോപ്പാല്‍, കപൂര്‍ത്തല, അലഹബാദ്, ബാംഗ്ലൂര്‍ നഗരങ്ങളിലാണ് പരീക്ഷ. www.joinindianarmy.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ എട്ട്.

