സ്വന്തം ലേഖകന്‍
മൈക്രോ സോഫ്റ്റിന്‍റെ ഓപ്പറേറ്റിങ് സിസിറ്റമായ വിന്‍ഡോസ് 7 സേവനം അവസാനിപ്പിക്കുന്നു. വിന്‍ഡോസ് 7ന് നല്‍കുന്ന എല്ലാ സപ്പോര്‍ട്ടും ജനുവരി 14ഓടെ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കും. നവംബര്‍ 14ന് ശേഷം വിന്‍ഡോസ് 7നില്‍ ഫ്രീ സെക്യൂരിറ്റി അപ്ഡേറ്റുകളോ, സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളോ, മൈക്രോസോഫ്റ്റില്‍നിന്നുമുള്ള മറ്റു ടെക്നിക്കല്‍ അപ്ഡേറ്റുകളോ ലഭിക്കില്ല. 14ന് മുന്നോടിയായി പുതിയ വേര്‍ഷനായ വിന്‍ഡോസ് 10ലേക്ക് അപ്ഗ്രേഡ് ചെയ്യാനാണ് മൈക്രോസോഫ് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സുരക്ഷാ അപ്ഡേറ്റുകള്‍ ലഭിക്കാതെ വരുന്നതോടെ വൈറസുകളും മാല്‍വെയറുകളും കമ്പ്യൂട്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ഒഎസിന് സാധിക്കില്ല. വിന്‍ഡോസ് 7നുള്ള അടങ്ങാത്ത ജനസമ്മതി പുതിയ വേര്‍ഷനായ വിന്‍ഡോസ് 10 ന്‍റെ വളര്‍ച്ചക്ക് തടസമാണ് എന്ന് വ്യക്തമായതോടെയാണ് മൈക്രോസോഫ്റ്റിന്‍റെ നടപടി. ആവശ്യമുള്ളവര്‍ക്ക് വിന്‍ഡോസ് 7നായുള്ള സുരക്ഷാ അപ്ഡേറ്റുകള്‍ പണം നല്‍കി വാങ്ങാം. എന്നാല്‍ ഇതും വൈകാതെ തന്നെ മൈക്രോസോഫ് അവസാനിപ്പിക്കും.

