സ്വന്തം ലേഖകന്‍
ലാവയുടെ പുതിയ ഹാന്‍ഡ്സെറ്റായ ലാവ Z71 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഈ സ്മാര്‍ട്ട്ഫോണില്‍ ഒരു പ്രത്യേക ഗൂഗിള്‍ അസിസ്റ്റന്‍റ് കീ, വാട്ടര്‍ ഡ്രോപ്പ് നോച്ച്, റിയര്‍ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍, മീഡിയടേക് ഹീലിയോ A22 SoC, 3,200mAh ബാറ്ററി എന്നീ ഫീച്ചറുകളോടെ വരുന്ന ഡ്യൂവല്‍ ക്യാമറ സംവിധാനമുള്ള ഹാന്‍ഡ്സെറ്റ് ആന്‍ഡ്രോയിഡ് പൈയിലാണ് പ്രവര്‍ത്തിക്കുന്നത്. ഫേസ് അണ്‍ലോക്കും ലാവ Z71 സപ്പോര്‍ട്ട് ചെയ്യും. 2,500 Z71 ബാറ്ററിയും, 128 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറിയുമുള്ള ആന്‍ഡ്രോയിഡ് പൈയില്‍ (ഗോ എഡിഷന്‍) പ്രവര്‍ത്തിക്കുന്ന ലാവ Z41 ലോഞ്ച് ചെയ്ത് അധികകാലമാവും മുന്‍പെയാണ് ലാവ അടുത്ത ഫോണായ ലാവ Z71 ലോഞ്ച് ചെയ്തിരിക്കുന്നത്. 6,299 രൂപയാണ് ലാവ Z71ന്‍റെ വില. റൂബി റെഡ്, സ്റ്റീല്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമായിട്ടുള്ള ഫോണ്‍ ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ടിലൂടെ വാങ്ങാന്‍ കഴിയും.

