സ്വന്തം ലേഖകന്‍
നവി, ക്ലിഖ്, ആക്ടിവ i എന്നീ സ്കൂട്ടറുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട. ഏപ്രില്‍ ഒന്നു മുതല്‍ അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ വാഹനങ്ങള്‍ പാലിക്കേണ്ട നിയമമായ ബിഎസ് 6 നിലവില്‍ വരും. വില്‍പന കുറവുള്ള മോഡലുകള്‍ ബിഎസ് 6 മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്കരിക്കണ്ടതില്ല എന്നുള്ള ഹോണ്ടയുടെ തീരുമാനനത്തിന്‍റെ ഭാഗമായിട്ടാണ് നവിയുടെയും ക്ലിഖിന്‍റെയും ആക്ടിവ i -യുടെയും വില്‍പന കമ്പനി അവസാനിപ്പിക്കുന്നത്.
അതേസമയം നവിയുടെ നിര്‍മാണം പൂര്‍ണമായും ഹോണ്ട അവസാനിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ലാറ്റിന്‍ അമേരിക്കന്‍ വിപണികളില്‍ ഇപ്പോഴും കാര്യമായ ഡിമാന്‍റുള്ള ഹോണ്ട വാഹനങ്ങളില്‍ ഒന്നാണ് നവി. അതുകൊണ്ട് തന്നെ എക്സ്പോര്‍ട്ട് മാര്‍ക്കറ്റുകള്‍ക്കായി തുടര്‍ന്ന് നവി ഇന്ത്യയില്‍ നിര്‍മിക്കുമെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്.

