മെഴ്സിഡസ് ബെന്‍സ് ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍

സ്വന്തം ലേഖകന്‍

 

മെഴ്സിഡെസ് ബെന്‍സ് ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു. പൂണെ ഫാക്ടറിയില്‍ മെഴ്സിഡസ് ബെന്‍സ് ഇന്ത്യ എംഡിയും സി.ഇ.ഒയുമായ മാര്‍ട്ടിന്‍ ഷ്വെന്‍കും വിപണന വിഭാഗം വൈസ് പ്രസിഡന്‍റ് സന്തോഷ് അയ്യരും ചേര്‍ന്നാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്. ഈ നിരയില്‍ ആദ്യത്തേത് ഏപ്രിലില്‍ വിപണിയിലെത്തും.


ഈ സമ്പൂര്‍ണ ഇലക്ട്രിക് വാഹനം മികച്ച ഡ്രൈവിങ് അനുഭവവും സുരക്ഷയും ലഭ്യമാക്കുമെന്നും ഇതിലെ 7.4 കിലോവാട്ട് ഔട്ട്പുട്ട് ഉള്ള വാട്ടര്‍കൂള്‍ഡ് ഓണ്‍ ബോര്‍ഡ് ചാര്‍ജര്‍വഴി എ.സി. ചാര്‍ജിങ് വീടുകളിലും പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളിലും സാധ്യമാക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.