ഗതാഗതക്കുരുക്കില്‍ ബെംഗളൂരുവിന് ഒന്നാം സ്ഥാനം

സ്വന്തം ലേഖകന്‍

 

ലോകത്തെ ഏറ്റവും ഗതാഗത തിരക്കേറിയ 10 നഗരങ്ങളില്‍ നാല് നഗരങ്ങളും ഇന്ത്യയില്‍. ടോംടോം ട്രാഫിക് ഇന്‍ഡെക്സ് റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ നഗരങ്ങള്‍ ഉള്‍പെട്ടത്. ബെംഗളൂരു (71%), മുംബൈ (65%), പുണെ (59%), ന്യൂഡല്‍ഹി (56%) എന്നിവയാണ് തിരക്കേറിയ ഇന്ത്യന്‍ നഗരങ്ങള്‍. ആഗോള തലത്തില്‍ യഥാക്രമം 1, 4, 5, 8 സ്ഥാനങ്ങളിലാണ് ഈ നഗരങ്ങളിലെ ട്രാഫിക്.

 

മനില (ഫിലിപ്പീന്‍സ്), ബൊഗോട്ട(കൊളംബിയ), മോസ്കോ(റഷ്യ), ലിമ(പെറു), ഇസ്താംബുള്‍ (തുര്‍ക്കി), ജക്കാര്‍ത്ത (ഇന്തോനേഷ്യ) എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് ആഗോള നഗരങ്ങള്‍. ലൊക്കേഷന്‍ ടെക്നോളജി സ്പെഷ്യലിസ്റ്റുകളായ ടോംടോം 57 രാജ്യങ്ങളിലെ 416 നഗരങ്ങളിലെ ഗതാഗത സാഹചര്യങ്ങള്‍ വിശദീകരിക്കുന്ന ട്രാഫിക് സൂചികയാണ് പുറത്തിറക്കിയത്.