സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് 50 കോടി ഇന്ത്യക്കാര്‍

സ്വന്തം ലേഖകന്‍

 

ഇന്ത്യയില്‍ 50 കോടി പേരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. അതില്‍ 77 ശതമാനം ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നവരാണ്. 2019 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം ടെക്ആര്‍ക് കമ്പനിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

 

2018ലെ കണക്കില്‍നിന്ന് 15 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്. ഷവോമി, റിയല്‍മി ഫോണുകള്‍ക്കാണ് കൂടുതല്‍ ഉപയോക്താക്കള്‍. വിവോ, ഒപ്പോ എന്നിവയും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോണുകളാണ്. അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ വിലയുള്ള ഫോണുകളോടാണ് ഇന്ത്യക്കാരുടെ താല്‍പ്പര്യം.

 

ഉപയോഗത്തിന്‍റെ കാര്യത്തില്‍ വിവോ, ഒപ്പോ, റിയല്‍മി എന്നിവ 2020ല്‍ വലിയ വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ സാംസങ്ങിനെ പിന്തള്ളി വിവോ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന സ്മാര്‍ട്ട് ഫോണായി മാറിയിരുന്നു.