ബജറ്റ് 2020: രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍

സ്വന്തം ലേഖകന്‍

 

രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രിനിര്‍മ്മലാ സീതാരാമന്‍. 100 പുതിയ വിമാനത്താവളങ്ങള്‍ 2024 ന് മുമ്പായി ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് ധനമന്ത്രി ബജറ്റവതരണത്തിനിടെപ്രഖ്യാപിച്ചു. ഇതിന് പുറമെ 11,000 കി.മി റെയില്‍വേ ലൈന്‍ വൈദ്യുതീകരിക്കും.ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് റെയില്‍ ഭൂമിയിലൂടെസോളാര്‍ ഊര്‍ജോത്പാദനം, സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍, ടൂറിസം കേന്ദ്രങ്ങളിലേക്ക് തേജസ് മോഡല്‍ കൂടുതല്‍ ട്രെയിനുകള്‍ എന്നീ പ്രഖ്യാപനങ്ങളും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ നടത്തി.