ടിക് ടോക്കിനെ മറികടക്കാന്‍ ഗൂഗിളിന്‍റെ ടാങ്കി

സ്വന്തം ലേഖകന്‍

 

ഇപ്പോള്‍ ടിക് ടോക്കിനെ മറികടക്കാന്‍ ഗൂഗിളിന്‍റെ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുകയാണ്. ടാങ്കി എന്ന പേരിലാണ് പുതിയ ആപ്ലിക്കേഷന്‍ എത്തുന്നത്. ഉപയോക്താക്കളുടെ കഴിവുകളെ പ്രയോജനപ്പെടുത്തുന്ന ആപ്പാണ് ഗൂഗിള്‍ ആസൂത്രണം ചെയ്യുന്നത്. ഉപയോക്താക്കള്‍ക്ക് ഒരു മിനിറ്റ് നീളമുള്ള വീഡിയോകള്‍ വരെ ഇതില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കും. ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ടിക് ടോക്. ഒരു സമയത്ത് ഇന്ത്യയില്‍ ടിക് ടോക്കിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ടിക് ടോക്കിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് കോടതികളില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ആപ്പ് നിരോധിക്കുകയും പിന്നീട് നിരോധനം ഒഴിവാക്കുകയുമൊക്കെ ചെയ്തിരുന്നു.