ഹ്യുണ്ടായ് ഇന്ത്യ 30 ലക്ഷം കാര്‍ കയറ്റി അയച്ചു

സ്വന്തം ലേഖകന്‍

 

ഹ്യുണ്ടായ് ഇന്ത്യ 30 ലക്ഷം കാര്‍ കയറ്റുമതി ചെയ്ത് റെക്കോഡ് സ്ഥാപിച്ചു. ഔറ എന്ന മോഡല്‍ കൊളംബിയയിലേക്ക് അയച്ചതോടെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. ചെന്നൈ ഫാക്ടറിയിലാണ് ഈ കാര്‍ നിര്‍മിച്ചത്. 1999ല്‍ നേപ്പാളിലേക്ക് 20 സാന്‍ട്രോ കാറുകള്‍ അയച്ചാണ് കമ്പനി ഇന്ത്യയില്‍ നിര്‍മിച്ച കാറുകളുടെ കയറ്റുമതി തുടങ്ങിയത്. 2014ല്‍ കയറ്റുമതി 20 ലക്ഷം കടന്നു. ഇപ്പോള്‍ 88 രാജ്യങ്ങളിലേക്ക് കാര്‍ കയറ്റുമതി ചെയ്യുന്നുണ്ട്.