സ്വന്തം ലേഖകന്‍
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആമേരിയ്ക്കയെ പിന്നിലാക്കി ഇന്ത്യ രണ്ടാം സ്ഥാനത്ത്. ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണി. 2019ലെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന അടിസ്ഥാനമാക്കി മാര്‍ക്കറ്റ് റിസേര്‍ച് ഏജന്‍സിയായ കൗണ്ടര്‍ പോയിന്‍റ് റിസേര്‍ച്ച് നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളില്‍ 55 ശതമാനവും 4ജി കണക്ടിവിറ്റി ഉള്ളവരാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്ട്ഫോണുകള്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായത്. 2019ലെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ 72 ശതമാനവും ചൈനീസ് കമ്പനികളാണ് സ്വന്തമാക്കിയിരിയ്ക്കുന്നത്.

