ഡല്‍ഹി എക്സ്പോയില്‍ മഹീന്ദ്ര നാല് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും

സ്വന്തം ലേഖകന്‍

 

2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ നാല് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ ലക്ഷ്യമിട്ട് മഹീന്ദ്ര. ഇ എകസ്.യു.വി 500, ഇ എക്സ്.യു.വി 300, ഇ കെ.യു.വി 100 ആറ്റം ക്വാഡ്രസൈക്കിള്‍ എന്നിവയാണ് മഹീന്ദ്ര പുറത്തിറക്കുക. ലിഥിയം അയേണ്‍ ബാറ്ററിയായിരിക്കും മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉര്‍ജം പകരുക. സാധാരണ ചാര്‍ജിങ് സംവിധാനത്തിനൊപ്പം സ്മാര്‍ട്ട് ചാര്‍ജിങ്? സിസ്റ്റവും മഹീന്ദ്ര വാഹനത്തില്‍ ഉള്‍പ്പെടുത്തും.