സ്വന്തം ലേഖകന്‍
ബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനാല്‍ സ്മാര്‍ട്ട്ഫോണുകളുടെ വിലയില്‍ 2 മുതല്‍ 7 ശതമാനം വരെ വര്‍ധനവുണ്ടാകും. പൂര്‍ണമായും നിര്‍മിച്ച മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി രാജ്യത്ത് കുറവാണെങ്കിലും തീരുവ വര്‍ധിപ്പിച്ചത് വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്ന് റിപ്പോര്‍ട്ട്. മദര്‍ബോര്‍ഡ്, പ്രിന്‍റഡ് സര്‍ക്യൂട്ട് ബോര്‍ഡ് എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയത്. മൊബൈല്‍ ഫോണ്‍ നിര്‍മിക്കാനുപയോഗിക്കുന്ന മറ്റ് ഭാഗങ്ങളുടെ തീരുവയിലും സമാനമായ വര്‍ധനവുണ്ട്. ആപ്പിളിന്‍റെ ചില ഫോണുകള്‍ രാജ്യത്ത് നിര്‍മിക്കുന്നുണ്ടെങ്കിലും ജനപ്രിയ മോഡലുകളില്‍ പലതും ഇറക്കുമതിചെയ്യുകയാണ്.

