സ്വന്തം ലേഖകന്‍
ഐഫോണുകള്‍ക്ക് വിലക്കുറവുമായി ഫ്ലിപ്കാര്‍ട്ട്. കാഷ് ഡിസ്കൗണ്ടിന് പുറമെ പലിശയില്ലാത്ത പ്രതിമാസ അടവും അടക്കം നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചത്. ആപ്പിള്‍ ഡേസ് എന്ന പേരില്‍ ഫ്ളിപ്കാര്‍ട്ട് ആരംഭിച്ചിരിക്കുന്ന ഓഫറുകള്‍ ഈ മാസം എട്ട് വരെ നീണ്ട് നില്‍ക്കും.
ഐഫോണ്‍ എക്സ് എസിന്‍റെ 64 ജി ബി വേരിയന്‍റിന് 5000 രൂപയുടെ ഡിസ്കൗണ്ടാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ 59,999 രൂപയുള്ള ഫോണ്‍ ഓഫറില്‍ 54,999 രൂപക്ക് ലഭിക്കും. ഫോണ്‍ എക്സ്ചേഞ്ച് ഡിസ്കൗണ്ടും എച്ച് ഡി എഫ് സി കാര്‍ഡ് ഉപയോഗിക്കുമ്പോഴുള്ള 7000 രൂപയുടെ ഡിസ്കൗണ്ടും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

