സ്വന്തം ലേഖകന്‍
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകളുടെ തുകയില്‍ 100 രൂപ കൂടി വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 2020-21 സംസ്ഥാന ബജറ്റ് അവതരണത്തില്‍ ധനകാര്യമന്ത്രി ടി.എം തോമസ് ഐസകിന്‍റേതാണ് പ്രഖ്യാപനം. ഇതോടെ ക്ഷേമപെന്‍ഷന്‍ 1300 രൂപയായി വര്‍ധിക്കും. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഒരുലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബി വഴി ഈ സാമ്പത്തികവര്‍ഷത്തില്‍ 20000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും.
തീരദേശവികസനത്തിന് 1000 കോടി രൂപ മാറ്റിവെക്കും. പ്രവാസിക്ഷേമത്തിന് 90 കോടി രൂപ വകയിരുത്തും. കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 5 ശതമാനത്തിന് താഴെയാണെന്നും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും മന്ത്രി പറഞ്ഞു.

