ഐപിഎല്ലിനു മുന്നോടിയായി ഡിസ്നി പ്ലസ് ഇന്ത്യയില്‍

സ്വന്തം ലേഖകന്‍

 

ഐപിഎല്ലിന്‍റെ പതിമൂന്നാം സീസണിന് മുന്നോടിയായി ഡിസ്നിയുടെ സ്ട്രീമിങ് സേവനമായ ഡിസ്നി പ്ലസ് ഇന്ത്യയില്‍ എത്തും. കമ്പനിയുടെതന്നെ ഉടമസ്ഥതയിലുള്ള ഹോട്ട്സ്റ്റാറുമായി ചേര്‍ന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ എന്ന പേരിലാണ് ഇന്ത്യയില്‍ ആരംഭിക്കുക. നിലവില്‍ ഹോട്ട്സ്റ്റാറിന് ഇന്ത്യയില്‍ മികച്ച ഉപഭോക്തൃ അടിത്തറയുണ്ട്.

 

മാര്‍വല്‍ സിനിമാറ്റിക് അഡ്വാന്‍സ്, ഡിസ്നി പിക്സാര്‍, നാഷണല്‍ ജിയോഗ്രാഫിക്, ഹിറ്റ് ഫ്രാഞ്ചൈസി സ്റ്റാര്‍ വാര്‍സ് എന്നിവയില്‍ നിന്നുള്ള കണ്ടന്‍റുകള്‍ ഉള്‍പ്പെടെ ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലൂടെ ലഭ്യമാക്കും. 2017ല്‍ ഫോക്സ് സ്റ്റുഡിയോ ഏറ്റെടുത്തപ്പോഴാണ് സ്റ്റാര്‍ ഇന്ത്യാ ഗ്രൂപ്പും ഹോട്ട്സ്റ്റാറും ഡിസ്നിക്ക് കീഴിലായത്. ഐപിഎല്ലിന്‍റെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഗ്രൂപ്പിനാണ്.