സ്വന്തം ലേഖകന്‍
ഷവോമി പുതിയ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കുന്നു. 2020ലെ തങ്ങളുടെ പുതിയ ഹാന്‍ഡ് സെറ്റിന്‍റെ ടീസര്‍ കമ്പനി പുറത്തുവിട്ടു. റെഡ്മി 9 എയെന്ന ബജറ്റ് ഫോണുമായാണ് കമ്പനിയുടെ വരവ്. ഏതാനും മാസം മുമ്പ് പുറത്തിറങ്ങിയ 8 എ മോഡലിന്‍റെ പരിഷ്കരിച്ച പതിപ്പാണ് 9 എ. 5000 എം എ എച്ച് ബാറ്ററിയും 18 വാട്സിന്‍റെ അതിവേഗ ചാര്‍ജിംഗുമാണ് ഫോണിന്‍റെ സവിശേഷത. പിന്നില്‍ രണ്ട് ക്യാമറയും 9 എക്കുണ്ട്. പുതിയ സ്മാര്‍ട് ഫോണ്‍ ഈ മാസം 11ന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

