സ്വന്തം ലേഖകന്‍
കേരളത്തില്‍ പ്രളയ പുനര്‍നിര്‍മാണ ധനസമാഹരണത്തിന് ജി.എസ്.ടിയില്‍ ഏര്‍പ്പെടുത്തുന്ന സെസ് ജൂണ്‍ ഒന്ന് മുതല്‍. അഞ്ചു ശതമാനത്തിലേറെ നികുതിയുള്ള സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം സെസ് ചുമത്തും. സംസ്ഥാനത്തിന് അകത്തുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും വിതരണത്തിനാണ് ഇത് ബാധകമാവുക. ജി.എസ്.ടി കൗണ്‍സില്‍ നേരത്തേ ഇതിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ തിരെഞ്ഞെടുപ്പ് കാരണം നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു. രണ്ടു വര്‍ഷത്തെ കാലാവധിയാണ് ഇതിനുള്ളത്.

