പാചകവാതക വില: ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 146 രൂപ

സ്വന്തം ലേഖകന്‍

 

രാജ്യത്ത് സബ്സിഡിയില്ലാത്ത പാചകവാതക വില കുത്തനെ കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 14.2 കിലോയുള്ള സിലിണ്ടറിനാണ് 146 രൂപ കൂട്ടിയിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 850.50 രൂപയായി ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കാര്യമായ വര്‍ധനവില്ലാത്ത സാഹചര്യത്തിലാണ് വില വീണ്ടും കൂട്ടിയത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. 1407 രൂപയാണ് ഇപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് നല്‍കേണ്ടത്. ഓരോ മാസവും ഒന്നാം തീയതിയും പതിനഞ്ചാം തീയതുമാണ് പാചക വാതകത്തിന്‍റെ വില പുനര്‍നിര്‍ണയിക്കുന്നത്.