സാംസങ്ങിന്‍റെ ഫ്ലിപ് ഫോണ്‍ പുറത്തിറങ്ങി

സ്വന്തം ലേഖകന്‍

 

ഗ്യാലക്സി ഫോള്‍ഡിന് ശേഷം വീണ്ടുമൊരു ഫോള്‍ഡ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിയ്ക്കുകയാണ് സാംസങ്, സാംസങ് സെഡ് ഫ്ലിപ് എന്ന വെര്‍ടിക്കലായി മടക്കാവുന്ന സ്മാര്‍ട്ട്ഫോണിനെയാണ് സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന അണ്‍പോക്ഡ് 2020 എന്ന പരിപാടിയില്‍ അവതരിപ്പിച്ചത്. 1380 ഡോളറാണ് സ്മാര്‍ട്ട്ഫോണിന്‍റെ വില. ഇന്ത്യന്‍ രൂപയില്‍ ഇത് 98000 രൂപ വരും.

 

എന്നാല്‍ സ്മര്‍ട്ട്ഫോണ്‍ എപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും എന്ന കാര്യം സാംസങ് വ്യക്തമാക്കിയിട്ടില്ല. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡൈനാമിക്ക് എഎംഒഎല്‍ഇഡി ഹോള്‍പഞ്ച് ഡിസ്പ്ലേയാണ് സ്മാര്‍ട്ട്ഫോണില്‍ നല്‍കിയിരിയിക്കുന്നത്. ഇത് കൂടാതെ റിയര്‍ ക്യാമറയ്ക്ക് സമീപത്തായി ഒരു 1.1 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയും നല്‍കിയിരിയ്ക്കുന്നു. സ്മാര്‍ട്ട്ഫോണ്‍ മടക്കുമ്പോള്‍ നോട്ടിഫിക്കേഷന്‍ പാനലായും അഡീഷണല്‍ ഡിസ്പ്ലേയായും ഇത് പ്രവര്‍ത്തിയ്ക്കും.

 

റിയര്‍ ക്യാമറ ഉപയോഗിച്ച് സെല്‍ഫി പകര്‍ത്താനും പിന്നിലെ ഡിസ്പ്ലേ സഹായിയ്ക്കും. രണ്ട് 12 മെഗാപിക്സല്‍ സെന്‍സറുകളാണ് റിയര്‍ ക്യാമറയില്‍ ഉള്ളത്. 10 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രൊസസറാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. 3300 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി.