സ്വന്തം ലേഖകന്‍
ഹീറോ മോട്ടോകോര്‍പിന്‍റെ ബി എസ് 6 പാഷന്‍ പ്രോ, ഗ്ലാമര്‍ 125 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍. പരിഷ്കരിച്ച പതിപ്പിന് 64,990 രൂപയാണ് എക്സ്ഷോറൂം വില. ഡ്രം, ഫ്രണ്ട് ഡിസ്ക് ബ്രേക്ക് എന്നീ പരിഷ്കാരങ്ങളോടെയാണ് പ്രോ പുറത്തിറങ്ങിയത്. ഫ്രണ്ട് ഡിസ്ക് ബ്രേക്കുകളുള്ള ഉയര്‍ന്ന പതിപ്പിന് 67,190 രൂപയാണ് എക്സ്ഷോറൂം വില.
ഡ്രം ബ്രേക്കുകളുള്ള ഏറ്റവും കുറഞ്ഞ എന്‍ട്രി ലെവല്‍ മോഡലിന് 64,990 രൂപയുമാണ് എക്സ്ഷോറൂം വില. ഗ്ലാമര്‍ 125 ന്‍റെ ബി എസ് 6 മോഡലും ഹീറോ വിപണിയിലെത്തിച്ചു. അടിസ്ഥാന ഡ്രം- ബ്രേക്ക് പതിപ്പിന് 68,900 രൂപയും ഡിസ്ക്- ബ്രേക്ക് മോഡലിന് 72,400 രൂപയാണ് എക്സ്ഷോറൂം വില.

