ബിരുദമുണ്ടോ ? എല്‍.ഐ.സിയില്‍ എ.ഡി.ഒ ആകാം; തുടക്ക ശമ്പളം 37345 രൂപ

സ്വന്തം ലേഖകന്‍

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ 8581 അപ്രന്‍റൈസ് ഡെവലപ്മെന്‍റ് ഓഫീസര്‍ (എ.ഡി.ഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമുള്‍പ്പെടുന്ന ചെന്നൈ സതേണ്‍ സോണല്‍ ഓഫീസിനുകീഴില്‍ 1257 ഒഴിവുകളുണ്ട്. പ്രായം: 21നും 30നും മധ്യേ. അംഗീകൃത സര്‍വകലാശാലാ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. http://www.licindia.in/Bottom-Links/careers എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഇതേ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയശേഷം അപേക്ഷിക്കുക. ഏതെങ്കിലും ഒരു ഡിവിഷനിലേക്കുമാമ്രേ അപേക്ഷിക്കാനാകൂ. ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരലടയാളം, ഡിക്ലറേഷന്‍ എന്നിവ സ്കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ ഒമ്പത്.