സാംസംഗിന്‍റെ പ്രീമിയം ഗാലക്സി എ71 ഇന്ത്യയിലെത്തുന്നു

സ്വന്തം ലേഖകന്‍

 

സാംസംഗിന്‍റെ പ്രീമിയം ഗാലക്സി എ71 സ്മാര്‍ട്ഫോണ്‍ ഇന്ത്യയിലെത്തുന്നു. 24ന് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എ സീരിസിലെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ വിയറ്റ്നാമിലാണ് ആദ്യം കമ്പനി ലോഞ്ച് ചെയ്തത്. ഫെബ്രുവരി 24 മുതലാണ് ഇന്ത്യന്‍ വിപണിയില്‍ സാംസംഗ് ഗാലക്സി എ71 ലഭിക്കുക എന്നാണ് കരുതുന്നത്. ഡ്യൂവല്‍ സിം (നാനോ) ഫോണായ സാംസംഗ് ഗാലക്സി എ71, വണ്‍ യു ഐ 2.0 ടോപ്പിലുള്ള ആന്‍ഡ്രോയ്ഡ് 10 -ലാണ് പ്രവര്‍ത്തിക്കുന്നത്. 6.7-ഇഞ്ചുള്ള ഫുള്‍-എച്ച് ഡി (1080ണ്മ2400 പിക്സലുകള്‍) സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേയാണ് ഹാന്‍ഡ്സെറ്റിനുള്ളത്.