സ്വന്തം ലേഖകന്‍
ഇന്ത്യന്‍ ജനതക്ക് എപ്പോഴും വിശ്വസ്തതയുള്ള സുഹൃത്തായിരിക്കും അമേരിക്കയെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം തുടരുമെന്നും ട്രംപ് പറഞ്ഞു.നമസ്തേ ട്രംപ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് മികച്ച സൈനിക സാമഗ്രികള്‍ കൈമാറുന്ന കാര്യം അമേരിക്ക ആലോചിക്കുന്നുണ്ട്. അതിര്‍ത്തിയിലെ തീവ്രവാദ പ്രശ്നം പാകിസ്ഥാന്‍ ഇല്ലാതാക്കണം.ഭീകരവാദികള്‍ക്കെതിരെയും അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയും യോജിച്ച് പോരാടാന്‍ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യ-യു എസ് പ്രതിനിധികള്‍ മൂന്ന് ബില്യന്‍ യു എസ് ഡോളറിന്‍റെ കരാര്‍ ചൊവ്വാഴ്ച ഒപ്പിടും. അത്യാധുനിക ഹെലികോപ്ടര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറാണിതെന്നും ട്രംപ് പറഞ്ഞു.
അഹമ്മദാബാദില്‍ വിമാനമിറങ്ങിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വീകരിക്കുകയായിരുന്നു. ട്രംപും മോഡിയും ചേര്‍ന്നുള്ള റോഡ് ഷോ പിന്നീട് ആരംഭിച്ചു. റോഡ് ഷോയ്ക്കിടെ ആദ്യം ട്രംപ് സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു.ഷെഡ്യൂളില്‍ സബര്‍മതി ആശ്രമം ആദ്യം ഉണ്ടായിരുന്നില്ല. പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയിലാണ് ട്രംപിന് സാമസം ഒരുക്കിയിരിക്കുന്നത്. ഇതിനായി ഹോട്ടലിലെ 438 മുറിയും ഒഴിപ്പിച്ചു. തൊട്ടടുത്ത താജ് ഹോട്ടലിലും താമസക്കാരുണ്ടാകില്ല. ത്രിതല സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

