സ്വന്തം ലേഖകന്‍
സംസ്ഥാന സര്‍ക്കാരിന്‍റെ കരട് മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും. അബ്കാരി ഫീസുകള്‍ കൂട്ടി. പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയതായും പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. കഴിഞ്ഞ മദ്യനയത്തെക്കാള്‍ കാതലായ മാറ്റങ്ങളില്ലാതെയാണ് കരട് മദ്യ നയത്തിന് അംഗീകാരമായത്.
ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുക, സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്ന കാര്യത്തില്‍ നയപരമായ തീരുമാനം എന്നിവയാണ് മന്ത്രിസഭായോഗത്തിന്‍റെ പരിഗണനക്ക് വന്ന പ്രധാന വിഷയങ്ങള്‍. ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന ശുപാര്‍ശകള്‍ പലതലങ്ങളില്‍ നിന്ന് സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ഡ്രൈഡേ ഒഴിവാക്കേണ്ടെന്ന നിലപാടാണ് കരട് മദ്യനയത്തില്‍ ഉള്ളത് .കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും.

