5 ജി സ്മാര്‍ട്ട്ഫോണുമായി എച്ച്ടിസി

സ്വന്തം ലേഖകന്‍

 

ടെക്നോളജിയിലും വിപണിയിലും വലിയ മുന്നേറ്റങ്ങളുണ്ടായപ്പോള്‍ ഒരുകാലത്ത് ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പല സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളും പിന്തള്ളപ്പെട്ടു. എന്നാല്‍, മറ്റു ചില ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് ഇത്തരത്തില്‍ തിരിച്ചുവരവ് സാധ്യമായില്ല. ബ്ലേക്ക്ബെറി, എച്ച്ടിസി തുടങ്ങിയവ ഇത്തരത്തില്‍ ഓര്‍മകളായ കമ്പനികളാണ്.

 

ഇപ്പോള്‍ എച്ച്ടിസി ഒരു തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ്. 5ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി എച്ച്ടിസി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സജീവമാകാന്‍ ഈ വര്‍ഷംതന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5ജി സ്മാര്‍ട്ട്ഫോണ്‍ ഈ വര്‍ഷം പുറത്തിറക്കുമെന്ന് കമ്പനിയുടെ പുതിയ സിഇഒ യെവ്സ് മൈത്രെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എച്ച്ടിസിയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍ ക്വാല്‍കോം പ്രോസസറിന്‍റെ കരുത്തിലായിരിക്കും പ്രവര്‍ത്തിക്കുക. എച്ച്ടിസിയുടെ തിരിച്ചുവരവ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ കൂടുതല്‍ കരുത്താക്കും.