സ്വന്തം ലേഖകന്‍
നാടന്‍ കോഴികളുടെ സംരക്ഷണവും വിപണനവും മെച്ചപ്പെടുത്താനുള്ള പദ്ധതികളുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ (കെവികെ) നേതൃത്വത്തില്‍ കേരളത്തിലെ കോഴികളുടെ മുട്ട ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കും. മറ്റ് കോഴികളെ അപേക്ഷിച്ച് നാടന്‍ കോഴികള്‍ക്ക് മുട്ട ഉത്പാദനം കുറവാണ്. എന്നാല്‍, ന്യായമായ വിലയില്‍ ഇവ ആവശ്യക്കാരിലെത്തിക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നഗരപ്രദേശങ്ങളിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നാടന്‍ കോഴിമുട്ട ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാന്‍ കര്‍ഷക സംഘങ്ങള്‍ മുന്‍കൈയെടുക്കുന്നത്.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) കീഴില്‍ പ്രവര്‍ത്തിക്കുന്ന കെവികെ ഇതിനായി നാടന്‍ കോഴി കര്‍ഷകരുടെ കൂട്ടായ്മ രൂപവത്കരിച്ചു. നഗരപ്രദേശങ്ങളിലെ വീടുകളില്‍ വളര്‍ത്താനും കര്‍ഷകര്‍ക്കും നാടന്‍ കോഴിക്കുഞ്ഞുങ്ങളെ ആവശ്യാനുസരണം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി. മെയ് മുതല്‍ കുഞ്ഞുങ്ങളെ കര്‍ഷകരില്‍നിന്ന് വാങ്ങുകയും ജൂലൈ മുതല്‍ ആവശ്യക്കാര്‍ക്ക് വിതരണം നടത്തുകയും ചെയ്യും. നാടന്‍കോഴി കര്‍ഷകരുടെ കൂട്ടായ്മയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് കെവികെയെ സമീപിക്കാം.

