സ്വന്തം ലേഖകന്‍
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഡാര്‍ക്ക് മോഡില്‍ വാട്ട്സ് ആപ്പ് അവതരിച്ചു. രാത്രിയില്‍ വാട്ട്സ് ആപ്പ് ഉപയോഗിക്കുമ്പോള്‍ മുഖത്തേക്കടിക്കുന്ന ശക്തമായ വെള്ള വെളിച്ചം നമ്മെയെല്ലാം അലോസരപ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിവിധിയാണ് പുതിയ ഫീച്ചര്‍. വാട്ട്സ് ആപ്പില്‍ ഡാര്‍ക്ക് മോഡ് എനേബിള്‍ ചെയ്യുന്നതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരമാകും.
പശ്ചാത്തലത്തില്‍ കടുത്ത ഗ്രേ നിറമാണ് ഡാര്‍ക്ക് മോഡില്‍. അക്ഷരങ്ങളും ചിഹ്നങ്ങളുമെല്ലാം വ്യക്തമായി കാണാനും, ഗ്ലെയര്‍ കുറയ്ക്കാനുമായി ഓഫ് വൈറ്റ് നിറമാണ് മറ്റ് എലമെന്‍റ്സിന് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 10, ഐഒഎസ് 13 എന്നീ ഉപഭോക്താക്കള്‍ക്ക് ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ലഭിക്കും. സിസ്റ്റം സെറ്റിംഗ്സില്‍ പോയി 'ഡാര്‍ക്ക് തീം' എനേബിള്‍ ചെയ്താല്‍ വാട്ട്സ് ആപ്പ് 'ഇരുണ്ട്' കിട്ടും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ തന്നെ ഡാര്‍ക്ക് മോഡിന്‍റെ പണിപ്പുരയിലായിരുന്നു വാട്ട്സ് ആപ്പ്അധികൃതര്‍. ബീറ്റാ ഉപഭോക്താക്കളില്‍ ഒരു വര്‍ഷക്കാലം നീണ്ട ടെസ്റ്റിംഗിനൊടുവിലാണ് നിലവില്‍ ഫീച്ചര്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി അവതരിപ്പിച്ചത്.

