ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല

സ്വന്തം ലേഖകന്‍

 

വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാതെ ഇനി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ടാക്സി കാറുകള്‍ക്ക് 30 വരെ കാലാവധിയുണ്ട്. ജിപിഎസ് ഇല്ലാതെ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യാനുമാവില്ല. 10,000 രൂപയ്ക്കടുത്താണ് ജിപിഎസ്. ഘടിപ്പിക്കാനുള്ള ചെലവ്. ലോറികള്‍, ബസ്സുകള്‍, സ്കൂള്‍ വാഹനങ്ങള്‍, ടാക്സി വാഹനങ്ങള്‍ എന്നിവയാണ് ജിപിഎസ്. ഘടിപ്പിക്കേണ്ടത്. ബസ്സുകള്‍ക്കുമാത്രം കാലാവധി ഈവര്‍ഷം ഡിസംബര്‍ വരെ നീട്ടി നല്‍കിയിട്ടുണ്ട്. കേന്ദ്ര നിയമപ്രകാരമാണ് ജിപിഎസ്. ഘടിപ്പിക്കാനുള്ള നിര്‍ദേശമെങ്കിലും ഇതിനുള്ള തീയതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്.

 

പൊതുഗതാഗതത്തിനും ചരക്കുകടത്തിനുമുള്ള വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് പ്രധാനമായും സുരക്ഷ മുന്‍നിര്‍ത്തിയാണ്. വാഹനങ്ങളില്‍ ഘടിപ്പിച്ച ജിപിഎസ് മോട്ടോര്‍വാഹന വകുപ്പിന്‍റെ സുരക്ഷാമിത്ര സോഫ്റ്റ്വെയറുമായി ഘടിപ്പിക്കും. അതോടെ, വാഹനം എവിടെയാണെന്നും എത്ര വേഗത്തിലാണെന്നും കണ്ടെത്താന്‍ പറ്റും. അപകടമുണ്ടായാല്‍ അമിതവേഗമുള്‍പ്പെടെ കണ്ടെത്താന്‍ സഹായിക്കും.