കോഴിക്കോട്ടെ ട്രാഫിക് പോലീസ് ഇനി സ്പോര്‍ട്സ് ബൈക്കിലെത്തും

സ്വന്തം ലേഖകന്‍

 

കോഴിക്കോട്ടെ ട്രാഫിക് പോലീസ് ഇനി സ്പോര്‍ട്സ് ബൈക്കിലെത്തും. നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായാണ് ട്രാഫിക് പോലീസിന് അഞ്ച് സുസുക്കി ജിക്സര്‍ 250 ബൈക്കുകള്‍ എത്തിയത്. പൊതുജനങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കാന്‍ മൈക്കും ഉച്ചഭാഷിണിയും പ്രത്യേക ലൈറ്റും സൈറനും ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. പോലീസിന്‍റെ ആവശ്യങ്ങള്‍ പരിഗണിച്ച് വാഹനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ബൈക്കുകള്‍ കൈമാറിയത്.

 

വെള്ള നിറത്തിലുള്ള ജിക്സര്‍ 250-യാണ് പോലീസിന് നല്‍കിയത്. ചുവപ്പ്, നീല നിറങ്ങളിലുള്ള ബീക്കണ്‍ ലൈറ്റുകള്‍, സൈഡ് ബോക്സുകള്‍, വിന്‍ഡ് ഷീല്‍ഡ് എന്നിവ എന്നിവ ഈ ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ജിക്സര്‍ എസ്എഫില്‍ പ്രവര്‍ത്തിക്കുന്നത്. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്.