സ്വന്തം ലേഖകന്‍
റെക്കോര്‍ഡ് കുതിപ്പുമായി കേരള ടൂറിസം. 1996നു ശേഷം ടൂറിസം രംഗത്ത് ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷമാണ് കഴിഞ്ഞുപോയത്. 2018നെ അപേക്ഷിച്ച് 17.2 ശതമാനം വളര്‍ച്ചയാണ് 2019ല്‍ ടൂറിസം രംഗത്തുണ്ടായത്. 1.95 കോടി സന്ദര്‍ശകരാണ് 2019ല്‍ കേരളത്തിലെത്തിയത്. ഇതില്‍ 1.83കോടി പേര്‍ സ്വദേശികളും 11.89ലക്ഷം പേര്‍ പേര്‍ വിദേശികളുമാണ്. 1.67കോടി സഞ്ചാരികളായിരുന്നു 2018ല്‍ എത്തിയത്.
45,82,366 സഞ്ചാരികളുമായി എറണാകുളമാണ് ജില്ലകളില്‍ ഒന്നാമത്. തിരുവനന്തപുരം (33,48,618), തൃശൂര്‍ (25,99,248), ഇടുക്കി (18,95,422) ജില്ലകളാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

