സ്വന്തം ലേഖകന്‍
ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് ശേഷം നഗരം ശുചീകരിക്കാന്‍ കേരള വോളന്‍ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് വോളന്‍റിയര്‍ സേന രംഗത്തെത്തും. നഗരസഭയോടൊപ്പം ചേര്‍ന്നാണ് സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുക. പൊങ്കാല കഴിഞ്ഞാല്‍ ഉടന്‍ ശുചീകരണം നടത്തും.
ഒരുലക്ഷത്തിലധികം അംഗങ്ങളുള്ള സന്നദ്ധ സേനയിലെ തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരാണ് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുക. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും പരിശീലനം കിട്ടിയ സംഘാംഗങ്ങള്‍ കുടിവെള്ള സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മേഖലകളിലും സജീവമാണ്. അംഗങ്ങള്‍ക്ക് കായിക പരിശീലനവും നല്‍കിയിട്ടുണ്ട്.

