സ്വന്തം ലേഖകന്‍
ഇസിജി സെന്‍സറുമായി ഓപ്പോ വാച്ച് ഔദ്യോഗികമായി പുറത്തിറക്കി. ചൈനീസ് ബ്രാന്‍ഡായ ഓപ്പോയില്‍ നിന്നുള്ള ആദ്യ സ്മാര്‍ട്ട് വാച്ച് രസകരമായ ചില സവിശേഷതകളുമായാണ് വരുന്നത്. ഇത് സാംസങ് ഗാലക്സി വാച്ച് ആക്റ്റീവ് 2, ആപ്പിള്‍ വാച്ച് സീരീസ് 4 എന്നിവയ്ക്കെതിരെ ശക്തമായ മത്സരം കാഴ്ച്ചവയ്ക്കാന്‍ സാധിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.
3 ഡി കര്‍വ്ഡ് ഗ്ലാസും ഇസിജി സെന്‍സര്‍ ഓണ്‍ബോര്‍ഡുമുള്ള അമോലെഡ് ഡിസ്പ്ലേ വാച്ചിന്‍റെ പ്രധാന സവിശേഷതയാണ്. ആപ്പിള്‍ വാച്ചിന് സമാനമായ സവിശേഷതകളുണ്ടെങ്കിലും ഓപ്പോ വാച്ചിന്‍റെ വില താരതമ്യേന കുറവാണ്. ഇസിജി സെന്‍സര്‍ വഴി ഓപ്പോ വാച്ചിന് ഹൃദയമിടിപ്പ് രീതികള്‍ രേഖപ്പെടുത്താനും ഉപയോക്താവിന്‍റെ ആരോഗ്യസ്ഥിതി വിശകലനം ചെയ്യാനും സാധിക്കും.
വാച്ച് രണ്ട് വലുപ്പത്തിലാണ് വരുന്നത്. ചെറിയ 41എം എം പതിപ്പ് 1,499 ചൈനീസ് യുവാന്‍ എന്ന വിലയ്ക്ക് ലഭിക്കും. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 16,000 രൂപയാണ്. 46എം എം വലിയ വേരിയന്‍റിന് 1,999 ചൈനീസ് യുവാന്‍ വിലയുണ്ട്. ഇത് ഏകദേശം 21,400 രൂപയാണ്. സ്മാര്‍ട്ട് വാച്ച് ഇപ്പോള്‍ ചൈനയില്‍ മാത്രമാണ് വിപണിയിലെത്തിയതെങ്കിലും ഓപ്പോ വാച്ചിനെ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് വിപണികളിലേക്ക് എത്തിക്കാനുള്ള പദ്ധതി കമ്പനി തയ്യാറാക്കിയിട്ടുണ്ട്.

