കൊവിഡ്19: രോഗലക്ഷണങ്ങള്‍ പ്രകടമാകുക 14 ദിവസത്തിനുള്ളില്‍; രോഗപ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍

സ്വന്തം ലേഖകന്‍

 

രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക് പെട്ടെന്ന് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള രോഗമാണ് കൊവിഡ്19. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലും ജാഗ്രതയും പ്രധാനമാണ്. കൊവിഡ്19 ലക്ഷണങ്ങള്‍ മിതമായോ കഠിനമായോ അനുഭവപ്പെടാം. പനി, ചുമ, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. രോഗാണു ശരീരത്തിലെത്തി രണ്ട് മുതല്‍ 14 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

 

രോഗപ്രതിരോധത്തിനായി ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദേശങ്ങള്‍

 

- സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈ കഴുകുക

 

- ചുമയ്ക്കുമ്പോഴും തുമ്മമ്പോഴും ടിഷ്യു, ടൗവ്വല്‍ എന്നിവ ഉപയോഗിച്ച് വായും മൂക്കും മൂടുക. ഇവയില്ലെങ്കില്‍ കൈമുട്ട് ഉപയോഗിക്കുക

 

- കൈ കഴുകാതെ കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക

 

- രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക

 

- അസുഖമുള്ളവര്‍ ജോലി, സ്കൂള്‍, പൊതുസ്ഥലം എന്നിവിടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക

 

- മതിയായ രീതിയില്‍ പാചകം ചെയ്യാത്ത മാംസം, മൃഗങ്ങളുടെ അവയവങ്ങള്‍ എന്നിവ കഴിക്കരുത്