കോവിഡ് 19: സ്മാര്‍ട്ട്ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സ്വന്തം ലേഖകന്‍

 

കരുതലോടെ മാത്രം അകറ്റി നിര്‍ത്താന്‍ സാധിക്കുന്ന വൈറസാണ് കോവിഡ് 19. ആഗോള പാന്‍ഡെമിക് ആയി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ആളുകള്‍ക്കായി അടിസ്ഥാന ശുചിത്വം പാലിച്ച് രോഗം തടയുന്നതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുകയാണ് സര്‍ക്കാരുകള്‍. കയ്യുറകള്‍, മാസ്കുകള്‍ എന്നിവ ധരിക്കുകയും ഇടയ്ക്കിടെ കൈ കഴുകുകയും ചെയ്താല്‍ ഈ രോഗത്തെ അകറ്റി നിര്‍ത്താം.

 

അടിസ്ഥാന ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണെന്ന് കരുതുന്നവര്‍ പോലും ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണുകള്‍, മറ്റ് ആക്സസറികള്‍ എന്നിവ പോലുള്ള ദിവസവും ഉപയോഗിക്കുന്ന ഡിവൈസുകളെ വൃത്തിയാക്കുന്നതില്‍ ഉള്‍പ്പെടുത്തുന്നില്ല. സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ് സ്ക്രീനുകളില്‍ ബാക്ടീരിയകളും വൈറസുകളും വളരുന്നു എന്നതാണ് വസ്തുത. വൈറസുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഡിവൈസുകളില്‍ നിന്ന് കൈകളിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഇത് തടയാനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 

നിങ്ങളുടെ ഗാഡ്ജെറ്റുകള്‍, പ്രത്യേകിച്ച് സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ പോലുള്ള ദൈനംദിന ഡ്രൈവറുകള്‍ വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഉപകരണങ്ങള്‍ വൃത്തിയാക്കാന്‍ കുറഞ്ഞത് 60% ആല്‍ക്കഹോള്‍ അല്ലെങ്കില്‍ സോപ്പും വെള്ളവും ഉള്ള ഒരു ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ ക്ലീന്‍ ചെയ്യാന്‍ പോകുന്ന ഉപകരണം വാട്ടര്‍ റസിസ്റ്റന്‍റിന് ഐപി സര്‍ട്ടിഫൈഡ് ആണെന്ന് ഉറപ്പാക്കുക. അങ്ങനെയുള്ള ഡിവൈസുകളല്ലെങ്കില്‍ തുണി അല്ലെങ്കില്‍ ടിഷ്യുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് വൃത്തിയാക്കാം.

 

നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ നേരിട്ട് ചെവിയിലേക്ക് വയ്ക്കുന്നതിന് പകരം ഇയര്‍ഫോണുകള്‍ അല്ലെങ്കില്‍ ഹെഡ്ഫോണുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം ഇത് ഡിസ്പ്ലേയില്‍ നിന്ന് നിങ്ങളുടെ മുഖത്തേക്ക് വൈറസ് പകരുന്നതിനുള്ള സാധ്യത കുറയ്ക്കും. ഇങ്ങനെയുള്ള അവസരങ്ങളില്‍ ഇടയ്ക്കിടെ ഹെഡ്ഫോണുകളോ ഇയര്‍ഫോണുകളോ വൃത്തിയാക്കാന്‍ ഓര്‍മ്മിക്കുക. ഇതിനായി ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാം.

 

മറ്റുള്ളവരുടെ സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും ഉപയോഗിക്കുന്നതും നിങ്ങളുടെ ഡിവൈസുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഡിവൈസുകള്‍ ഷെയര്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഉപയോഗിച്ചതിന് ശേഷം നിങ്ങള്‍ ഡിവൈസ് വൃത്തിയാക്കുകയും കൈ നന്നായി കഴുകുകയും വേണം.