കൊറോണയെ തടയാന്‍ സാര്‍ക് നിധി; ഇന്ത്യയുടെ സംഭാവന ഒരു കോടി ഡോളര്‍

സ്വന്തം ലേഖകന്‍

 

കൊറോണ രോഗബാധ നേരിടാന്‍ സാര്‍ക് രാജ്യങ്ങള്‍ അടിയന്തര നിധി (എമര്‍ജന്‍സി ഫണ്ട് ) സ്വരൂപിക്കണമെന്ന് ഇന്ത്യ. അതിനുള്ള ആദ്യവിഹിതമെന്ന നിലയില്‍ ഒരു കോടി ഡോളര്‍ (ഏതാണ്ട് 74 കോടി രൂപ) ഇന്ത്യ വാഗ്ദാനം ചെയ്തു. സാര്‍ക് രാജ്യത്തലവന്മാരുമായി ഞായറാഴ്ച വൈകീട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്രേ മോദിയാണ് ഈ പ്രഖ്യാപനം നടത്തിയത്. അടിയന്തരഘട്ടത്തില്‍ കൊറോണയെ നേരിടാന്‍ അംഗരാജ്യങ്ങള്‍ക്ക് ഈ ഫണ്ട് ഉപയോഗിക്കാമെന്നും മോദി പറഞ്ഞു. നിര്‍ദേശത്തെ ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.