സ്വന്തം ലേഖകന്‍
കോവിഡ് സംശയത്തെ തുടര്‍ന്ന് വീട്ടുനിരീക്ഷണത്തിലാക്കിയവരുടെ കയ്യില്‍ മുദ്രകുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. നിരീക്ഷണത്തില്‍ കഴിയുന്നവരെ എളുപ്പത്തില്‍ തിരിച്ചറിയാനാണ് കയ്യില്‍ മുദ്ര പതിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഈ നടപടി. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഇടതുകൈയിലായിരിക്കും മുദ്ര പതിപ്പിക്കുക. 14 ദിവസത്തോളം കൈയില്‍ നില്‍ക്കുന്ന മഷി ആയിരിക്കും പുരട്ടുക

