കൊവിഡ് 19: ഫെയ്സ്ബുക്ക് ജീവനക്കാര്‍ക്ക് 75,000 രൂപ ബോണസ്

സ്വന്തം ലേഖകന്‍

 

ലോകത്ത് കൊവിഡ് 19 വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരെ സഹായിക്കാന്‍ ഫെയ്സ്ബുക്ക് 75,000 രൂപ (1000 ഡോളര്‍) വീതം നല്‍കുന്നു. ജീവനക്കാരില്‍ പണലഭ്യത ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. 45,000 ജീവനക്കാര്‍ക്ക് പണം ലഭിക്കും.

 

എല്ലാ ജീവനക്കാര്‍ക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നല്‍കാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 16 വര്‍ഷത്തെ കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ ജീവനക്കാര്‍ക്കും ബോണസ് അനുവദിക്കുന്നത്.