സ്വന്തം ലേഖകന്‍
മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത കണക്കാക്കുന്ന ഓക്ലയുടെ റിപ്പോര്‍ട്ടനുസരിച്ച് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ 121ാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം ഇന്ത്യക്ക് 109ാം സ്ഥാനമായിരുന്നു. എന്നാല്‍, ഫിക്സഡ് ബ്രോഡ്ബാന്‍ഡിന്‍റെ വേഗതയില്‍ ഇന്ത്യ 69ാം സ്ഥാനത്തുണ്ട്. ഏപ്രിലില്‍ 29.25 എംബിപിഎസാണ് രാജ്യത്തെ ശരാശരി ഫിക്സഡ് ബ്രോഡ്ബാന്‍ഡിന്‍റെ ഡൗണ്‍ലോഡ് വേഗത. മൊബൈല്‍ ഇന്‍റര്‍നെറ്റില്‍ ഇത് 10.71 എംബിപിഎസാണ്. 65.41 എംബിപിഎസ്സുമായി മൊബൈല്‍ ഇന്‍റര്‍നെറ്റില്‍ നോര്‍വെയാണ് ഒന്നാമത്. ഭൂമിശാസ്ത്രപരമായി വലിയ പ്രദേശമായതിനാലും ഉയര്‍ന്ന ജനസംഖ്യ ഉള്ളതിനാലുമാണ് ഇന്ത്യ പിറകില്‍ പോകാന്‍ കാരണമെന്ന് ഓക്ല സഹസ്ഥാപകനും ജനറല്‍ മാനേജരുമായ ഡേൗഗ് സട്ടല്‍സ് പറഞ്ഞു.

