സ്വന്തം ലേഖകന്‍
ഇന്ത്യയിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണെന്ന് ഡബ്ല്യു എച്ച് ഒ വ്യക്തമാക്കി. ഇന്ന് സ്ഥിരീകരിച്ച രണ്ടു കേസുകള്‍ ഉള്‍പ്പെടെ 168 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായുള്ളത്. ഇതില്‍ 25 പേര്‍ വിദേശികളാണ്.
അതിനിടെ, രാജ്യത്ത് കൂടുതല്‍ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 11 കേന്ദ്രങ്ങളില്‍ സൈന്യം പുതിയ ക്വാറന്‍റൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. രാജ്യത്താകെ 168 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈമാസം 31 വരെ അവധി നല്‍കുകയും പരീക്ഷകള്‍ മാറ്റിവക്കുകയും ചെയ്തു.

