സ്വന്തം ലേഖകന്‍
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ഇന്ന് കേരളം എന്താണോ ചിന്തിക്കുന്നത് അതാകും നാളെ ഇന്ത്യ ചിന്തിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
പൊതു ആരോഗ്യം സാമൂഹിക ഉത്തരവാദിത്തമാണ്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറെടുക്കുമ്പോള്‍, കൊവിഡ് പോരാട്ടത്തില്‍ പ്രധാനമന്ത്രിയും മറ്റുള്ളവരും മാതൃകയാക്കേണ്ട ഒരു സംസ്ഥാനമാണ് കേരളമെന്നും ട്വീറ്റില്‍ രാജ്ദീപ് സര്‍ദേശായി പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.

