കോവിഡ്; ഈ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും

സ്വന്തം ലേഖകന്‍

 

കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച ഭക്ഷണങ്ങള്‍ എതെയൊക്കെയായാണ്. വൈറ്റമിന്‍ എ, ഡി, സി, ഇ, ബി 6, സെലീനിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശക്തി കൂട്ടാന്‍ സഹായിക്കുക. വെളുത്തുളളി, മഞ്ഞള്‍, ഇഞ്ചി എന്നിവക്കൊപ്പം ചീര, മുരിങ്ങയില, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. തൈര്, മത്തങ്ങ, മത്തി എന്നിവയുള്‍പ്പെടെ കറികളുമാവാം. കാരറ്റ്, പപ്പായ, ഓറഞ്ച്, ബദാം എന്നിവയും കൊറോണയെ പ്രതിരോധിക്കാന്‍ സഹായിക്കും.