മീഡിയ അക്കാദമി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

സ്വന്തംലേഖകന്‍

സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമി ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഒരുവര്‍ഷമാണ് ദൈര്‍ഘ്യം. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. 2019 മെയ് 31ന് 35 വയസ്സ് കവിയരുത്.

പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് വ്രേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രം ഉണ്ടാകും. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.keralamediaacademy.org എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിഭാഗങ്ങള്‍ക്ക് 150 രൂപ).