ഇന്ന് രാത്രി എട്ടിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക തീരുമാനം ഉണ്ടാവും

സ്വന്തം ലേഖകന്‍

 

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടു മണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. കൊറോണ വിഷയത്തില്‍ രണ്ടാം തവണയാണിത്. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ഇതിനോടകം തന്നെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്.