ബീവറേജസ് 10 മുതല്‍ 5 മണി വരെ; ക്യൂ ഒന്നര മീറ്റര്‍ അകലത്തില്‍

സ്വന്തം ലേഖകന്‍

 

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ബീവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെ മാത്രമേ ബീവറേജസ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കൂ. രാവിലെ 10 മണിമുതല്‍ രാത്രി 9 വരെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാറുകളില്‍ പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

 

ദ്യശാലകളില്‍ എത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു മന്ത്രി പറഞ്ഞു. ക്യൂ നില്‍ക്കുന്നവര്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. മദ്യശാലകളിലെ തൊഴിലാളികള്‍ മാസ്‌ക് ധരിക്കണം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടിയെടുക്കും.