കോവിഡ് 19; പോപ്പീസ് 3000 മാസ്ക്കുകള്‍ കൈമാറി

സ്വന്തം ലേഖകന്‍

 

കോവിഡ് 19 ചെറുക്കുന്നതിന്‍റെ ഭാഗമായി പോപ്പീസ് ബേബി കെയര്‍ 3000 പുനരുപയോഗ യോഗ്യമായ മാസ്ക്കുകള്‍ മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന് കൈമാറി. കൂടാതെ കമ്പനി സ്ഥിതിചെയ്യുന്ന തിരുവാലിയില്‍ 15000 ത്തിലധികം മാസ്ക്കുകളും വിതരണം ചെയ്തതായി എച്ച് ആര്‍ മാനേജര്‍ ആര്‍. വിനോദ് , കമ്പനി സെക്രട്ടറി ജാബിര്‍ പാനോളി എന്നിവര്‍ അറിയിച്ചു. കൂടുതല്‍ മാസ്ക്കുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാന്‍ ജില്ലാ കളക്ടര്‍ പോപ്പീസ് ബേബി കെയറിന് അനുമതി നല്‍കിയിട്ടുണ്ട്.