കോവിഡിനുള്ള മരുന്ന് ഇന്ത്യയില്‍; കയറ്റുമതി നിരോധിച്ചു

സ്വന്തം ലേഖകന്‍

 

കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ച ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നിന്‍റെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. നിലവില്‍ വാക്സിനോ മരുന്നോ കോവിഡിന് കണ്ടുപിടിച്ചിട്ടില്ല.

 

മലേറിയ ഒഴിവാക്കാനും ചികിത്സിക്കാനും ഉപയോഗിച്ചിരുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന 'അദ്ഭുതമരുന്ന്' കോവിഡിനും ഫലപ്രദമാണെന്ന് കഴിഞ്ഞദിവസം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് അറിയിച്ചിരുന്നു.വാണിജ്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ബുധനാഴ്ചയാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി നിരോധിച്ച് വിജ്ഞാപനമിറക്കിയത്.