റെയില്‍വേ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കും

സ്വന്തം ലേഖകന്‍

 

കൊറോണ ബാധിച്ചവരെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണ് റെയില്‍വ. ഇതിനൊപ്പം റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്‍റിലേറ്ററുകളും നിര്‍മിക്കും.

 

കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഇനി തത്കാലത്തേക്ക് എല്‍.എച്ച്.ബി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാകും നടക്കുക. ചെന്നൈ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയാണ് രോഗികള്‍ക്കാവശ്യമായ വെന്‍റിലേറ്ററുകള്‍ നിര്‍മിക്കുക. ഇതുസംബന്ധിച്ച നിര്‍ദ്ദേശം റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ നല്‍കി.