സ്വന്തം ലേഖകന്‍
ആഗോള വ്യാപകമായി പടര്‍ന്നു പിടിച്ച കൊവിഡ് 19 ന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമായി ജി 20 രാജ്യങ്ങളിലെ നേതാക്കള്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ വെര്‍ച്ച്വല്‍ ഉച്ചകോടി ചേര്‍ന്നു. ആഗോള വ്യാപകമായി 21000ല്‍ പരം ആളുകളുടെ മരണത്തിന് കാരണമായ ഈ വെല്ലുവിളിയെ നേരിടാന്‍ നാം ഒത്തുചേരുകയും സഹകരിക്കുകയും ചെയ്യണമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.
പ്രതിസന്ധിക്കെതിരെ എല്ലാവരും ഉറച്ച നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയ്ക്ക് സഊദി അറേബ്യയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും കോവിഡ് 19 വൈറസ് ബാധ തടയുന്നതിന് വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള സഹകരണത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

