കൊവിഡിനെതിരായ പോരാട്ടം ജയിക്കുക തന്നെ ചെയ്യും: പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍

 

കൊവിഡ് 19നെതിരായ പോരാട്ടം നാം ജയിക്കുക തന്നെ ചെയ്യുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വൈറസ് ബാധക്കെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെയുള്ളവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനാകണമെന്നും ഇന്ന് രാവിലെ 11ന് നടത്തിയ മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞു.

 

കൊവിഡിനെതിരെ ജീവന്മരണ പോരാട്ടമാണ് നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ലോക്ക് ഡൗണല്ലാതെ മറ്റു മാര്‍ഗമില്ല. നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ ജനങ്ങള്‍ തയാറാകണം. നിയന്ത്രണം ഇപ്പോഴും ചിലരൊക്കെ പാലിക്കാത്തത് അതീവ ഗൗരവതരമാണെന്നും പ്രധാന മന്ത്രി പറഞ്ഞു.